സോളിഡാരിറ്റി.
മലപ്പുറം :നരേന്ദ്ര മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ വന്ന ശേഷവും രാജ്യത്ത് മുസ്‌ലിം വിരുദ്ധ വംശീയ കൊലപാതകങ്ങൾ അരങ്ങേറിക്കൊണ്ടേയിരിക്കുകയാണ്.നമ്മുടെ രാജ്യത്ത് മുസ്‌ലിം ജീവനുകൾക്ക് വാർത്താമൂല്യം പോലും നഷ്ടപ്പെട്ട് കൊലപാതകങ്ങളുടെ സ്വാഭാവികവൽക്കരണം നടത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.ഈ വ്യവസ്ഥാപിത മുസ്‌ലിം വംശഹത്യയെന്ന സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് യുവജന റാലിയും പൊതു സമ്മേളനവും നടത്തുകയാണ് ഇന്ന്. വൈകീട്ട് 4.30 ന് മലപ്പുറത്ത് യുവജന റാലിയും 5.30 ന് പൊതുസമ്മേളനം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗൺഹാളിലും നടക്കും.പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കമ്മിറ്റി അംഗം ഡോ. അബ്ദുസലാം അഹമ്മദ്, സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി,ടി പി. സ്വാലിഹ്,അജ്മൽ കെ. പി എന്നിവർ പങ്കെടുക്കും.