പി പി ചെറിയാൻ.
ഫോർട്ട് വർത്ത് (ടെക്സാസ്): ശനിയാഴ്ച ഫോർട്ട് വർത്തിലെ കുപ്പത്തൊട്ടിയിൽ നിന്ന് ഒരു ശിശുവിൻ്റെ ചേതനയറ്റ ശരീരം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു
നോർമ സ്ട്രീറ്റിലെ 4700 ബ്ലോക്കിലെ ഒരു കുപ്പത്തൊട്ടിയിൽ നിന്നാണ് ചെറിയ കുഞ്ഞിനെ കണ്ടെത്തിയതെന്നു ഫോർട്ട് വർത്ത് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു
അന്വേഷണം സജീവമായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പോലീസ് വകുപ്പ് അറിയിച്ചു. കുഞ്ഞിൻ്റെ വ്യക്തിത്വത്തെക്കുറിച്ചോ കുട്ടിയുടെ മൃതദേഹം എങ്ങനെ കണ്ടെത്തി എന്നതിനെക്കുറിച്ചോ ഒരു വിവരവുമില്ല.
ടാറൻ്റ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് കുഞ്ഞിൻ്റെ മരണകാരണം നിർണ്ണയിക്കുമെന്നും അധികൃതർ പറഞ്ഞു.