ബിനോയി സെബാസ്റ്റിയന്‍.
ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. ജൂലൈ 19 മുതല്‍ 29 വരെ നടക്കുന്ന തിരുനാളിന്റെ പ്രഥമദിനത്തിലെ ഭക്തിനിര്‍ഭരമായ പാട്ടുകുര്‍ബാനയ്ക്ക് സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ.ഫാ. ജോണ്‍ മേലേപ്പുറം നേതൃത്വമേകി. കുര്‍ബാനയോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ദേവാലയ വികാരി റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്കൊടി ഉയര്‍ത്തി.
പൂര്‍വീകരായ സഭാവിശ്വാസികളുടെ ഐക്യവും അഖണ്ഡതയും ആത്മസമര്‍പണവും തിരിച്ചറിഞ്ഞ് അവരെ ഹൃദയപൂര്‍വം ആദരിക്കുവാനും അവര്‍ കാട്ടിയ ക്രെസ്തവവിശ്വാസപാതയിലൂടെ ജീവിതം നയിക്കുവാനും പുതുതലമുറ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് ഫാ. മേലേപ്പുറം ഉദ്‌ബോധിപ്പിച്ചു. കാത്തു നില്‍ക്കാത്ത കാലത്തിന്റെ വേഗതയില്‍ സ്വയം മറന്നു പോകാതിതിരിക്കുവാനും സഹമനുഷ്യരുടെ വേദനകളെ മനസിലാക്കുവാനുമുള്ള വിശുദ്ധ അല്‍ഫോസാമ്മ നല്‍കിയ അനുകരണീയ മാതൃക പിന്തുടരുവാന്‍ നമുക്കു കഴിണമെന്നും അദേഹം പറഞ്ഞു.
തിരുനാള്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്(6024108843)
റവ.ഫാ. ജിമ്മി എടക്കുളത്തൂര്‍ (6303336270)
ജോഷി കുര്യക്കോസ്(7577466282)
ജോജോ കോട്ടയ്ക്കല്‍ (9729041857)
അജോമോന്‍ ജോസഫ് (2144948416).