Tuesday, February 10, 2026
HomeKeralaസ്‌കൂൾ മുറ്റത്തെ വെള്ളക്കെട്ടിന് പരിഹാരം വേണം.

സ്‌കൂൾ മുറ്റത്തെ വെള്ളക്കെട്ടിന് പരിഹാരം വേണം.

വെൽഫെയർ പാർട്ടി.

പൂക്കോട്ടൂർ: മുണ്ടിതൊടികയിലെ ജിഎൽപി സ്‌കൂൾ പൂക്കോട്ടൂർ ന്യൂവിന്റെ മുറ്റത്തെയും റോഡിലെയും വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി മുണ്ടിതൊടിക യൂനിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.  വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളും അധ്യാപകരും പ്രയാസപ്പെടുകയാണെന്നും ഇന്റർലോക്ക് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാനും വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനമുണ്ടാക്കാനും സ്‌കൂളിലേക്കുള്ള വഴിത്തർക്കം പരിഹരിച്ച് ഗതാഗതയോഗ്യമാക്കാനും അധികൃതർ സത്വര നടപടി കൈക്കൊള്ളമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
യോഗത്തിൽ വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡണ്ട് മോഴിക്കൽ വലീദുല്ല, സെക്രട്ടറി എംഎ നാസർ, ട്രഷറർ വേട്ടശ്ശേരി അസീസ്, എൻ ഖലീൽ, എൻ ഇബ്റാഹീം മാസ്റ്റർ, മഹ്ബൂബുറഹ്‌മാൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments