ജോൺസൺ ചെറിയാൻ .
സംസ്ഥാനത്തെ വരുമാന വര്‍ധനവിന് വഴിതേടി സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫീസുകള്‍ പരിഷ്‌കരിക്കും. നികുതി ഇതര റവന്യു വര്‍ദ്ധനവിനു നിര്‍ദേശമുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നിരക്ക് വര്‍ധിപ്പിച്ച ഇനങ്ങള്‍ക്ക് വര്‍ധനവ് ഇല്ല . വിദ്യാര്‍ത്ഥികള്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ധനവ് ഇല്ല. പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥ തല സമിതിയുണ്ടാകുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.