ജോൺസൺ ചെറിയാൻ.
പ്രസംഗം മുഴുവനായി കേട്ടെന്നും അതിൽ ഹിന്ദു വിരുദ്ധ പരാമർശം ഇല്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു. രാഹുലിന്‍റെ പ്രസംഗം ഹിന്ദുമതത്തിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.“രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു, ഹിന്ദുമതത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്”- സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചത് ശരിയല്ലെന്നും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.