ജോൺസൺ ചെറിയാൻ.
തീവ്ര വലതുപക്ഷത്തെ കൈയൊഴിഞ്ഞ് ഇടത്തേക്ക് ചാഞ്ഞ് ഫ്രാൻസ്. ഫ്രാൻസ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം മുന്നേറുന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടിയേയും പിന്തള്ളി ഇടതുപക്ഷമായ ന്യൂ പോപ്പുലർ ഫ്രണ്ട് അഥവാ എൻഎഫ്‌പി മുന്നേറുകയാണെന്നാണ് റിപ്പോർട്ട്. ആർക്കും കേവലഭൂരിപക്ഷം നേടാനാകാത്തതിനാൽ ഫ്രാൻസ് തൂക്കുസഭയെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.