വെൽഫെയർ പാർട്ടി .
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു.
മലപ്പുറത്തെ സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു അദ്ദേഹം. നിലപാടുകളിൽ കരുത്തനും ഇടപെടലുകളിൽ സൗമ്യനുമായ നേതാവായിരുന്നു അദ്ദേഹം.
അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടമാണെന്നും സഹപ്രവർത്തകരോടും കുടുബത്തോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, ജില്ലാ നേതാക്കളായ ബന്ന മുതുവല്ലൂർ, കെഎംഎ ഹമീദ്, പിപി കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് നേതാക്കളായ ഇകെ കുഞ്ഞയമുട്ടി മാസ്റ്റർ, ടിടി നൂറുദ്ദീൻ, കാപ്പൻ സുഹൈൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.