ജോൺസൺ ചെറിയാൻ.
എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങൾക്കായാണ് 45 കോടി രൂപ അനുവദിച്ചത്. ആശ വർക്കർമാരുടെ ഇൻസെന്റീവ് വിതരണത്തിന് 10 കോടിയും നൽകി.