ജോൺസൺ ചെറിയാൻ.
ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ആധ്യാത്മിക പരിപാടിയ്ക്കിടെ നൂറിലേറെ പേര്‍ മരിച്ചത് ആത്മീയ നേതാവിന് പിന്നാലെ വിശ്വാസികള്‍ കൂട്ടത്തോടെ ചെറിയ വഴിയിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതുകൊണ്ടെന്ന് ദൃക്‌സാക്ഷികള്‍. ഭോലെ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന നാരായണ്‍ സാഗര്‍ ഹരിയെന്ന ആത്മീയ നേതാവിന്റെ സത്സംഗത്തിനാണ് ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയത്. പരിപാടിയ്ക്കുശേഷം ഭോലെ ബാബയ്ക്ക് പിന്നാലെ ഇടുങ്ങിയ വഴിയിലൂടെ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച ഭക്തര്‍ നിലത്തുനിന്നും മണ്ണ് ശേഖരിക്കുന്നതിനിടെ മറിഞ്ഞുവീണത് അപകടത്തിനിടയാക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.