ഫ്രറ്റേണിറ്റി ചർച്ച സംഗമം.
മലപ്പുറം:പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം.
മലപ്പുറം വിവേചന ഭീകരതയെ പ്രതിരോധിക്കുക.
എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
മാറി വന്ന കേരളത്തിലെ ഭരണകൂടങ്ങൾ പുലർത്തിയ വിവേചനത്തിൻ്റെ ഇരകളാണ് മലബാറിലെ പുതിയ തലമുറയെന്നും. വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾക്കെതിരെയുള്ള മൗനം തുടരുന്നത് സാമൂഹികമായി വലിയ പ്രത്യാകാതങ്ങൾ സ്യഷ്ടിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം പറഞ്ഞു.
വിദ്യാഭ്യാസം, വ്യവസായം, ഗതാഗതം, ആരോഗ്യം, തുടങ്ങി നിരവധി മേഖലയിൽ മലബാറിന്റെ പിന്നോക്കാവസ്ഥ തുടരുകയാണ്. അതിൻ്റെ ബാക്കിപത്രമാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധി.
മതിയായ ബാച്ചുകൾ അനുവദിക്കുന്നതിലൂടെ മാത്രമെ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.
മലപ്പുറത്തിൻ്റെ വിദ്യാഭ്യസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ജില്ലാ പാക്കേജ് കൊണ്ടു വരണമെന്നും ആദിൽ അബ്ദുറഹീം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ മോഡറേറ്ററായി.
ഡോ.വി.ഹിക്മത്തുള്ള,ഡോ:ഫൈസൽ ഹുദവി, ബഷീർ തൃപ്പനച്ചി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
അഷ്റഫ് കൊണ്ടോട്ടി, ഇബ്രാഹീം കുട്ടി മംഗലം,
ഷമീർ കാസിം.
(ജില്ലാ വൈസ് :പ്രസിഡൻ്റ് KSU മലപ്പുറം)
കെ.എം.ഇസ്മായീൽ
(ജില്ലാ വൈസ് പ്രസിഡൻ്റ് എം.എസ്.എഫ്)
ഡോ.എസ്.അലീന (AIDSO, സ്റ്റേറ്റ്
പ്രസിഡൻ്റ്)
ഇർഷാദ് മൊറയൂർ
(ജില്ലാ കമ്മിറ്റിയംഗം എസ്.ഡി.പി.ഐ.)
ഡോ: പി.പി.അബ്ദുൽ ബാസിത്
(ജില്ലാ പ്രസിഡൻ്റ് സോളിഡാരിറ്റി – മലപ്പുറം)
അർഷദ് ബിൻ ജലാൽ
(ജില്ലാ സമിതിയംഗം, എസ്.ഐ.ഒ മലപ്പുറം.)
ഡാനിഷ് അരീക്കോട്
( സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം, MSM )
അനസ് മദനി
(ജില്ലാ പ്രസിഡൻ്റ് എം.എസ്.എം.മലപ്പുറം ഈസ്റ്റ്.)
ജന്നത്ത് (ജില്ലാ പ്രസിഡൻ്റ് GIO മലപ്പുറം)
നിഹ്ല രണ്ടത്താണി
(ജോ.സെക്രട്ടറി ഐ.ജി.എം മലപ്പുറം വെസ്റ്റ് ജില്ല.)
ജാബിർ മാസ്റ്റർ ഇരുമ്പുഴി ( ജില്ലാ പ്രസിഡൻ്റ് KSTM മലപ്പുറം)
ഹാരിസ് വാണിയന്നൂർ
(ജില്ലാ കോർഡിനേറ്റർ, ഐ.എസ്.ഫ് മലപ്പുറം.)
എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും
വി.ടി.എസ്.ഉമർ തങ്ങൾ നന്ദിയും പറഞ്ഞു.