Thursday, November 28, 2024
HomeNew Yorkഫൊക്കാന - 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

ഫൊക്കാന – 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

ഡോ. കലാ ഷഹി.

ന്യൂയോര്‍ക്ക്: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852)  നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍ ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെടും.

ഏകദേശം 700,000 ഡോളറിലധികം ബഡ്ജറ്റ് ചെയ്തിട്ടുള്ളതാണ് ഈ കൺ‌വന്‍ഷന്‍. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റവും കുറഞ്ഞ രജിസ്ട്രേഷൻ ഫീ സ്വീകരിച്ചുകൊണ്ട്  ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ കൺ‌വന്‍ഷന്‍ നടത്തുന്നത്. മൂന്നു ദിവസത്തെ താമസവും ഭക്ഷണവുമടക്കം ചുരുങ്ങിയ രജിസ്ട്രേഷൻ ഫീ മാത്രമാണ് ഈടാക്കുന്നതെന്ന പ്രത്യേകതയും ഈ കണ്‍‌വന്‍ഷനുണ്ട്. കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു ദിവസം ഫോർ സ്റ്റാർ സൗകര്യങ്ങളും കൺ‌വന്‍ഷന്‍ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ആയിരത്തി ഒരുന്നൂറിലധികം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതു തന്നെ  ഈ കൺ‌വന്‍ഷന്റെ വിജയമായി കാണുന്നു.

ഇത്ര വിപുലമായ രീതിയില്‍ ഒരു കണ്‍‌വന്‍ഷൻ നടത്തണമെങ്കിൽ സ്പോൺസര്‍മാരുടെ നിർലോഭമായ സാമ്പത്തിക സഹായം
അനിവാര്യമാണ്. 37,000 ഡോളർ സ്പോൺസർമാരിൽ നിന്നും, ഗ്രാന്റ് സ്പോൺസറായ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ 100,000 ഡോളറും കൺ‌വന്‍ഷൻ നടത്തിപ്പിനായി ലഭിച്ചിട്ടുണ്ടെന്നുള്ളതുതന്നെ ഈ കണ്‍‌വന്‍ഷന്റെ പ്രത്യേകതയാണ്. എല്ലാ സ്പോൺസർമാർക്കും പ്രത്യേക സ്നേഹാദരങ്ങൾ അറിയിക്കട്ടെ. കൺ‌വന്‍ഷന്റെ സുഗമമായ നടത്തിപ്പിനും, ചുരുങ്ങിയ നിരക്കില്‍ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാനും ഈ സഹൃദയരുടെ നിസ്സീമമായ സഹകരണം എടുത്തുപറയത്തക്കതാണെന്ന് ഇത്തരുണത്തില്‍ സൂചിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാവര്‍ക്കും ഫൊക്കാനയുടെ പേരില്‍ ഹൃദയംഗമായ നന്ദി അറിയിക്കുന്നു.

ഈ മഹത്തായ കൺ‌വന്‍ഷന്‍ സ്പോൺസർ ചെയ്ത് ഇതിന്റെ ഭാഗഭാക്കായി ചരിത്ര വിജയമാക്കാന്‍ എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു.

ഫൊക്കാനയുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്നിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കമ്മിറ്റി അംഗങ്ങള്‍, കൺ‌വന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് അകൈതവമായ നന്ദി അറിയിക്കുന്നു.

എല്ലാ മലയാളികളേയും ഫൊക്കാനയുടെ 21-ാമത് ദേശീയ കൺ‌വന്‍ഷനിലേക്ക് സ്വാഗതം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments