ജോൺസൺ ചെറിയാൻ.
തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍, സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മാനസിക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആത്മഹത്യാപ്രേരണയ്ക്കൊപ്പം പോക്സോ വകുപ്പുകള്‍ കൂടി ചുമത്തി.