ജോൺസൺ ചെറിയാൻ.
കാസർകോഡ് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്.