Thursday, December 5, 2024
HomeKeralaമലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധി: അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം.

മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധി: അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം.

കെ.കെ അഷ്‌റഫ്‌.

മലപ്പുറം: ജില്ലയിലെ ഹയർ സെക്കണ്ടറി മേഖലയിലുള്ള പ്രതിസന്ധിക്കു കാരണം മാറി-മാറി വന്ന കേരള സർക്കാരുകൾ മലപ്പുറത്തോട് കാണിച്ചിട്ടുള്ള വിവേചന ഭീകരതയുടെ ഫലമാണെന്നും അതിനുള്ള പരിഹാരം പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കുക മാത്രമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥന കമ്മിറ്റിയംഗം കെ.കെ അഷ്‌റഫ്‌. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹയർ സെക്കൻഡറി കോൺഫറൻസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മണ്ഡലം പ്രസിഡന്റ്‌ മുബീൻ മലപ്പുറം അധ്യക്ഷത വഹിച്ചു. കാമ്പസ് ഓറിയന്റേഷൻ, കരിയർ ഗൈഡൻസ്, സംവാദം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയംഗം ഷിറിന് ഇർഫാൻ  സ്വാഗതം പറഞ്ഞു. വ്യത്യസത സെഷനുകളായി ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ്, ജസീം സയ്യാഫ്, അഹമ്മദ് ഷരീഫ്, സന കെ പി  എന്നിവർ സംസാരിച്ചു. സഹൽ ഉമ്മത്തൂർ, ജെബിൻ അലി, അൽത്താഫ് , മുഫീദ, അമാൻ, അബ്ഷർ ഉമ്മത്തൂർ, സന പി തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments