ജോൺസൺ ചെറിയാൻ.
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനവും ഏറെ വെല്ലുവിളിയായിരുന്നു.