പി പി ചെറിയാൻ.
കൂടാതെ 2023 വർഷത്തിലെ സംഘടനയുടെ വരവ് ചിലവ് കണക്കുകളിലെ പ്രകടമായ വ്യത്യാസങ്ങളും അവ്യക്തതകളും ഓഡിറ്റേഴ്‌സ് റിപ്പോർട്ടിൽ വ്യക്തമായി പ്രതിഫലിപ്പിച്ചിട്ടില്ല എന്ന് പൊതുയോഗത്തിന് ബോദ്ധ്യപ്പെട്ടതിനാലും, 2024 ജനുവരിയിൽ നടന്ന ഹാൻഡിങ് ഓവർ മീറ്റിംഗിൽ മുൻ പ്രസിഡൻ്റെമാർ ആ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യണമെന്നും പൊതുയോഗത്തിൽ അവതരിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നത് പൊതുയോഗം അംഗീകരിക്കുകയും 2023 ലെ കണക്കുകൾ പുനഃപരിശോധിക്കുവാൻ തീരുമാനിക്കുകയും പ്രസ്തുത കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിലേക്ക് രണ്ടു ഓഡിറ്റേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
2024 ലെ ഫോമാ ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കുകയും, ശ്രീ സജീവ് മാത്യു ഫോമാ നാഷണൽ കമ്മറ്റി അംഗമായി മത്സരിക്കുന്നതിനെ പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. 2024 ലെ ലോഗോയ്ക്ക് അംഗീകാരം നൽകുകയും സംഘടനയുടെ നിലവിലെ പേരിനൊപ്പം ചുരുക്കപ്പേരായി NMA എന്ന് ഉപയോഗിക്കുവാനും പൊതുയോഗം തീരുമാനിച്ചു.
ഇതേ തുടർന്ന് പുറത്താക്കപ്പെട്ടവർ സംഘടനയുടെ ഔദ്യോഗിക പേര് ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി പൊതുയോഗം എന്നപേരിൽ അവരുടെ ഒരു ഗ്രൂപ്പ് യോഗം കൂടുന്നതിൻ്റെ വാർത്തയും ഫോട്ടോയും മാധ്യമങ്ങളിലൂടെ കാണുവാൻ ഇടയായായി. 02/18/2024ൽ വിമത ഗ്രൂപ്പ് യോഗം കൂടിയവർ ഈ പ്രാവശ്യം അവരുടെ കുടുംബാഗങ്ങളെയും കുടെ കൂട്ടി ഒരു ഗ്രൂപ്പ് യോഗം എന്നതിനപ്പുറത്തേക്ക് യാതൊരുവിധ പ്രാധാന്യവും ഈ യോഗത്തിനില്ല. കാരണം അവിടെ കൂടിയിരിക്കുന്നവരിൽ ഒരാൾ പോലും നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2024 ലെ അംഗങ്ങൾ അല്ല. ചിലർ മുൻവർഷങ്ങളിൽ സംഘടനയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട് എന്നതല്ലാതെ 2024 വർഷത്തെ മെമ്പർഷിപ്പ് എടുത്തു അംഗങ്ങൾ ആയവർ അല്ല. സംഘടനയിൽ അംഗത്വം ഇല്ലാത്തവർ ഒന്നിച്ചു ചേർന്ന്, സംഘടനയുടെ ഔദ്യോഗിക പ്രസിഡൻ്റിനെയും സെക്രട്ടറിയെയും പുറത്താക്കി പകരം ഡമ്മികളെ നിയമിച്ചു എന്ന വിചിത്രമായ നടപടിയാണ് ഇവർ വ്യാജ വാർത്തയിലൂടെ പൊതുജനത്തെ അറിയിച്ചു തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത്.
ഒരു അറ്റോർണി നോട്ടീസ് പ്രചരിപ്പിച്ചുകൊണ്ടാണ് ഇവർ ഇങ്ങനെ ഒരു മീറ്റിങ്ങ് കൂടുന്നതിൻ്റെ കാരണമായി വിശദീകരിച്ചിരുന്നത്. അതിൽ വിവരിക്കുന്ന പ്രകാരം അറ്റോർണി യോഗം വിളിക്കുന്നതിൻ്റെ അടിസ്ഥാനം നവകേരള ഭരണ ഘടന 111 . 7 പ്രകാരമാണെന്നാണ്. സംഘടനയുടെ ഭരണഘടനയിൽ അതിങ്ങനെയാണ്, “The General Body shall elect 2 Auditors from the eligible members do not from part of Executive Committee “.
കഴിഞ്ഞ 30 വർഷങ്ങളായി വർഷാവസാന പൊതുയോഗത്തിൽ വെച്ചാണ് ഓഡിറ്റേഴ്സിനെ തിരഞ്ഞെടുക്കാറുള്ളത്. അതാത് വർഷത്തെ വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്യുക എന്നല്ലാതെ പൊതുയോഗം നടത്തുവാനോ, മറ്റു തീരുമാനങ്ങൾ എടുക്കുവാനോ ഭരണഘടനാ പരമായും നിയമപരമായും ഇവർക്ക് യാതൊരു അധികാരവും ഇല്ലാത്തതാകുന്നു. സംഘടനയുടെ ഭരണഘടനയോ അതിലെ വകുപ്പുകളോ ഉപവകുപ്പുകളോ അറിയാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വിഘടന്മാരുടെ ഓരോ വൃഥാ പ്രവർത്തനങ്ങൾ മാത്രമാണ് ഈ നടപടികൾ. നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഭരണഘടന ഉദ്ധരിക്കുവാൻ ഈ സംഘടനയിലെ അംഗങ്ങൾ പോലും അല്ലാത്ത ഇവർക്ക് എന്തധികാരമാണ് ഉള്ളത്?. തങ്ങൾ പറയുന്നത് കേൾക്കാത്ത ഫോമാ വേണ്ടാ, ഫൊക്കാന മതി എന്നുപറഞ്ഞവർ ഇപ്പോൾ ഫോമായിലേക്ക് ഏതുവിധേനയും തള്ളിക്കയറുവാൻ പരിശ്രമിക്കുന്നു എന്ന് കേൾക്കുന്നു.
വിമതപ്രവർത്തനങ്ങൾ നടത്തുന്നവരെ സംഘടനയിൽ നിന്നും 2024 പൊതുയോഗം പുറത്താക്കിയിട്ടുള്ളതാണെന്നും നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ പേര് ദുരുപയോഗം ചെയ്ത് ഇവർ നടത്തിയേക്കാവുന്ന യാതൊരു വിധ ഇടപാടുകൾക്കും സംഘടനയോ ഭാരവാഹികളോ ഉത്തരവാദികൾ അല്ലായിരിക്കുമെന്നും കൂടാതെ മത, രാഷ്ട്രീയ, സഭാ, മദ്യ ലോബികളുടെ യാതൊരുവിധത്തിലുള്ള ഇടപെടലുകൾക്കും സമ്മർദ്ദത്തിനും നവകേരള വഴങ്ങുകയില്ലെന്നും പ്രസിഡൻ്റ് പനങ്ങയിൽ ഏലിയാസും സെക്രട്ടറി കുര്യൻ വർഗീസും അറിയിച്ചു.