ജോൺസൺ ചെറിയാൻ.
കഴിഞ്ഞ ദിവസം ആനപ്പാപ്പാന്മാര്ക്കായി ഒരു പിഎസ്സി പരീക്ഷ നടന്നു. ഇതിലെ ചോദ്യങ്ങളാണ് വിചിത്രം. ദ്രവ്യവും പിണ്ഡവും മുതല്‍ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി. പക്ഷേ ആനയെ കുറിച്ചുമാത്രം ഒന്നും ചോദിച്ചില്ല. ആന പരിചരണത്തിനെന്തിനാണ് എല്‍ഡിസി മോഡല്‍ ചോദ്യപേപ്പറെന്നാണ് വിമര്‍ശനം.