ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയില്‍ ഇന്ന് സ്വര്‍ണത്തിന് പവന് 54,000 രൂപ കടന്നാണ് വിപണി വിലയെത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6785 രൂപയിലും പവന് 560 രൂപ കൂടി 54280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.