ജോൺസൺ ചെറിയാൻ.
കർശനവും അസാധാരണവുവുമായ നിയമങ്ങൾ കൊണ്ടുവരാറുള്ള രാജ്യമാണ് ഉത്തരകൊറിയ.
ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉത്തരകൊറിയ സമീപ വർഷങ്ങളിൽ നിരോധിച്ചിട്ടുണ്ട്. സ്‌കിന്നി ജീൻസ് ഉപയോഗം മുതൽ ബോഡി പിയേർസിങ് വരെ ഇതിൽ ഉൾപ്പെടുന്നു.