പി പി ചെറിയാൻ.
ഫ്രിസ്കോ(ടെക്സസ്) -ഏപ്രിൽ 20 മുതൽ കാണാതായ ഫ്രിസ്കോ അധ്യാപക സഹായിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി.
43 കാരിയായ കൈലി ഡോയലിനെ ഏപ്രിൽ 20 ന്, ജോലി കഴിഞ്ഞ് തിരികെ വരാത്തതിനെ തുടർന്ന് ഭർത്താവ് പ്ലാനോ പോലീസിൽ പരാതിപ്പെടുകയായിരുന്നു
ഏപ്രിൽ 19 ന് രാവിലെ 11:40 ഓടെ ലെബനൻ ട്രയൽ ഹൈസ്‌കൂളിലെ ജോലി കഴിഞ്ഞു ഡോയൽ മടങ്ങിയെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
പ്ലാനോ പോലീസ് ഡിറ്റക്ടീവുകൾ ഇവരുടെ വാഹനം ഫ്രിസ്കോയിലെ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ നിന്ന് കണ്ടെത്തി.മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ഫ്രിസ്കോ പോലീസ് പറയുന്നു,
ശ്രീമതി ഡോയലിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തെ അവരുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിലനിർത്താൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” പ്ലാനോ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.
ലെബനൻ ട്രയൽ ഹൈസ്‌കൂളിന് വരും ദിവസങ്ങളിൽ സ്റ്റാഫിനെയും വിദ്യാർത്ഥികളെയും സഹായിക്കാൻ കാമ്പസിൽ അധിക കൗൺസിലിംഗ് സ്റ്റാഫ് ഉണ്ടായിരിക്കും.