Monday, May 20, 2024
HomeNew Yorkകേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ്റെ ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന് ശനിയാഴ്ച്ച...

കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ്റെ ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന് ശനിയാഴ്ച്ച 5 മണി.

ഫിലിപ്പോസ് ഫിലിപ്പ്.

ന്യൂ യോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനീയേഴ്സിന്റെ പ്രമുഖ സംഘടനയായ കേരളാ എൻജിനിയറിങ്  ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്. 26 N Tyson Ave, Floral Park ലുള്ള ടൈസൺ സെൻറ്ററിൽ വച്ച് വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുന്നതാണ്. കീൻ പ്രസിഡന്റ് സോജിമോൻ ജെയിംസ്, സെക്രട്ടറി ജേക്കബ് ജോസഫ്, റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പുതുശേരിൽ ഇവരുടെ മേൽനോട്ടത്തിൽ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകുന്നു.

റീജിയണൽ മീറ്റിങ്ങിന്റെ മുഖ്യ അഥിതി നാസാ കൗണ്ടി DPW ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം ജോർജ് മുഖ്യ സന്ദേശം നൽകും. തുടർന്ന് പ്രൊഫഷണൽ ചർച്ചകളും, കലാപരിപാടികളും നടക്കുന്നതാണ്.

കഴിഞ്ഞ 15 വർഷമായി കീൻ ചെയ്യുന്ന അസൂയാവഹമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എല്ലാ ഭാരവാഹികളും ഈ പരിപാടിയിൽ സംബന്ധിക്കുന്നതാണ്. 150 ൽ അധികം വിദ്യാർഥികൾക്ക് എഞ്ചിനീയറിംഗ് പഠനത്തിന് സഹായം നൽകുകയും അത് തുടരുകയും ചെയ്യുന്നു എന്നുള്ളതാണ് കീനിൻറെ  അഭിമാനം.

ക്യൂൻസ് ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള എല്ലാ എഞ്ചിനീയറിംഗ് സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

സോജിമോൻ ജെയിംസ് (പ്രസിഡന്റ്) – 732 939 0909
ജേക്കബ് ജോസഫ് (സെക്രട്ടറി) – 973 747 9591
ലിന്റോ മാത്യു (ട്രെഷറാർ) – 516 286 4633
ബിജു പുതുശ്ശേരി (റീജിയണൽ വൈസ് പ്രസിഡന്റ്) – 516 312 1169.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments