വെൽഫെയർ പാർട്ടി .
മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അഷ്‌റഫ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് ശരീഫ് മൊറയൂർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. മമ്മദ് മൊറയൂർ സ്വാഗതവും സി.കെ. അലവിക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. ശുക്കൂർ കുറങ്ങാടൻ, എം.സി കുഞ്ഞു, സി.കെ അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.