ജോൺസൺ ചെറിയാൻ.
കയ്യിൽ പുള്ളുവൻകുടവും നാവിൽ പുള്ളുവൻപാട്ടുമായി ഗ്രാമങ്ങളിൽ വീടുകയറിയിറങ്ങി നടന്നിരുന്ന പുള്ളുവന്മാരുടെ ഒരു കാലമുണ്ടായിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് ഇന്ന് പുള്ളുവൻപാട്ട് നിലനിൽക്കുന്നത്. ജാതിയോ മതമോ നോക്കാതെ പുള്ളുവൻ പാട്ട് പാടി
വൈറലായി ഒരു പെൺകുട്ടിയുണ്ട് തൃശൂരിൽ. മുളങ്കുന്നത്തുകാവിൽ എയ്ഞ്ചൽ ജോഷിയാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്.