ജോൺസൺ ചെറിയാൻ.
കണ്ണൂർ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരത്തിൽ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീച്ചിൽ പഴയ കുപ്പികൾ പെറുക്കുന്ന കർണാടക സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സോഫ്റ്റ് ട്രിങ്ക് പോലുള്ള പാനീയമാണ് സ്മൃതി കുടീരത്തിൽ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.