ജോൺസൺ ചെറിയാൻ.
ജീവന്‍ തുടിക്കുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫുകളിലൂടെ കഥപറഞ്ഞ് വിഡിയോകളേക്കാള്‍ ശക്തമായ സന്ദേശങ്ങള്‍ നല്‍കുന്ന അരുണ്‍രാജിന്റെ പുതിയ കണ്‍സെപ്റ്റ് ഫോട്ടോഗ്രഫി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. തന്റെ മുന്‍ വര്‍ക്കുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി നീതിരാഹിത്യത്തിന്റേയും ആണ്‍ ജീവിതത്തിന്റെ സങ്കീര്‍ണതലങ്ങളേയും തിരിച്ചറിയപ്പെടാതെ പോയ ഹൃദയബന്ധങ്ങളേയും 71 ഫോട്ടോഗ്രാഫുകളിലൂടെ വിവരിക്കുന്ന പുതിയ കഥയാണ് ശ്രദ്ധ നേടുന്നത്.