ജോൺസൺ ചെറിയാൻ.
തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. മലയാളി ലുക്കിൽ ബനിയനും കൈലിയുമുടുത്ത് സൈക്കിളിൽ നാട്ടിൻപുറത്ത് ചുറ്റിക്കറങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച്. ഇവാനാവിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ‘ഓഫീസിലെ മറ്റൊരു ദിവസം’ എന്നാണ് മഞ്ഞപ്പടയുടെ പരിശീലകൻ ഇതിന് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.