ജോൺസൺ ചെറിയാൻ.
പ്രസിദ്ധമായ നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ക്ഷേത്രക്കമ്മിറ്റി നൽകിയ അപേക്ഷ തളളിയത് ജില്ലാ മജിസ്‌ട്രേറ്റ് ആണ്. രണ്ട് മാസം മുൻപ് വെടിക്കെട്ടിന് അനുമതി തേടണമായിരുന്നു എന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. ദുരന്തനിവാരണ മുന്നൊരുക്കങ്ങൾക്ക് സമയം ലഭിച്ചില്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.