ജോൺസൺ ചെറിയാൻ.
ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത്ത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും 24 വയസ്സാണ് പ്രായം.