ജോൺസൺ ചെറിയാൻ.
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു പള്ളിയുടെ നിലവറയില്‍ എ.കെ വിശ്വേശ പൂജക്ക് അനുമതി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റിയിലാണ് നിയമനം.