ജോൺസൺ ചെറിയാൻ .
അമേരിക്കയിൽ മലയാളിയായ യുവാവ് പിതാവിനെ കുത്തിക്കൊന്നു. ന്യൂജെഴ്സിയിലാണ് സംഭവം. മെല്‍വിന്‍ തോമസ് (32) എന്ന യുവാവാണ് പിതാവായ മാനുവല്‍ തോമസിനെ (61) കുത്തിക്കൊലപ്പെടുത്തിയത്.പൊലീസെത്തി മെല്‍വിന്‍ തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മെല്‍വിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റമേറ്റെടുത്തതായി പൊലീസ് പറഞ്ഞു. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചിരുന്നു.