Sunday, December 1, 2024
HomeNew Yorkകെ.സി.എ. എൻ.എ. 2024 സാരഥികൾ ചുമതല ഏറ്റെടുത്തു. ഫിലിപ്പ് മഠത്തിൽ പ്രസിഡൻറ്,...

കെ.സി.എ. എൻ.എ. 2024 സാരഥികൾ ചുമതല ഏറ്റെടുത്തു. ഫിലിപ്പ് മഠത്തിൽ പ്രസിഡൻറ്, ബോബി സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ.

ന്യൂയോർക്ക്:  കഴിഞ്ഞ 48 വർഷമായി ന്യൂയോർക്കിലെ ക്വീൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളീ സംഘടന  കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA)  2024 വർഷത്തേക്കുള്ള സാരഥികൾ ചുമതലയേറ്റു പ്രവർത്തനം ആരംഭിച്ചു. പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തിൽ, സെക്രട്ടറി മാത്യു ജോഷുവ (ബോബി), ട്രഷറർ ജോണി സക്കറിയ,  വൈസ് പ്രസിഡൻറ്  സാം സി. കൊടുമൺ, ജോയിൻറ് സെക്രട്ടറി ജോബി ജോർജ്,  ജോയിൻറ് ട്രഷറർ റിനോജ്‌ കോരുത് എന്നിവരാണ്  കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വച്ച്  ചുമതലയേറ്റ് പ്രവർത്തനം ആരംഭിച്ചത്.  ഇവരെക്കൂടാതെ പതിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും ചുമതലയേറ്റെടുത്തു.

2023-ലെ പ്രസിഡൻറ്  ആയിരുന്ന രാജു എബ്രഹാം സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ താക്കോലും മറ്റ് രേഖകളും നിയുക്ത പ്രസിഡൻറ് ഫിലിപ്പ് മഠത്തിലിന് കൈമാറി ചുമതലയിൽ നിന്നും വിമുക്തനായി. സംഘടനയുടെ മിനുറ്റ്സ് ബുക്ക് സെക്രട്ടറി ബോബിക്ക് കൈമാറി നിയുക്ത പ്രസിഡൻറ്  ഫിലിപ്പ് സെക്രട്ടറിയെ ചുമതല ഏൽപ്പിച്ചു. കഴിഞ്ഞ വർഷത്തെ ട്രഷറർ ആയിരുന്ന ജോണി സക്കറിയ അടുത്ത ഒരു വർഷം കൂടി ട്രഷറർ ചുമതലയിൽ തുടരുന്നു.

കെ.സി.എ.എൻ.എ യുടെ  2023-ലെ സെക്രട്ടറിയായിരുന്നു ഫിലിപ്പ് മഠത്തിൽ. ന്യൂയോർക്കിൽ സ്വന്തമായി ആസ്ഥാന മന്ദിരമുള്ള ഏതാനും ചില മലയാളീ സംഘടനകളിൽ ഒന്നാണ് 48 വർഷം മുൻപ് ഉടലെടുത്ത കെ.സി.എ.എൻ.എ..   ദീർഘകാലമായി ഈ സംഘടനയിൽ അംഗമായ മഠത്തിൽ കഴിഞ്ഞ പല വർഷങ്ങളിൽ അതിന്റെ ഭരണ സമിതിയിൽ അംഗമായിരുന്നിട്ടുണ്ട്. ലോങ്ങ്  ഐലൻഡിലെ വിവിധ സംഘടനകളിൽ അംഗവും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന മഠത്തിൽ മികച്ച ഒരു സംഘാടകൻ കൂടിയാണ്.

“2026-ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്ന കെ.സി.എ.എൻ.എ എന്ന ഈ സംഘടനയെ പുതിയ ഒരു തലത്തിലേക്ക് എത്തിച്ച് ന്യൂയോർക്കിലെ ഒന്നാം നിര സംഘടന ആക്കിയെടുക്കണമെന്ന ആഗ്രഹത്തിൽ ധാരാളം പുതുമ നിറഞ്ഞ പ്രവർത്തനങ്ങൾ കാഴ്ച്ച വക്കണമെന്നാണ് മനസ്സിലുള്ള ആഗ്രഹം. അതിനായി എല്ലാവരെയും ഏകോപിപ്പിച്ചും കമ്മറ്റിയിൽ ആലോചിച്ചും കൂട്ടായ തീരുമാനത്തിലൂടെ അടുത്ത ഒരു വർഷത്തെ പ്രവർത്തനം മുന്നോട്ട് നയിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്” – പ്രസിഡൻറ്  ചുമതല ഏറ്റെടുത്തതിനു ശേഷം മഠത്തിൽ പ്രസ്താവിച്ചു.

പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവരും ഹർഷാരവത്തോടെ പുതിയ ചുമതലക്കാർക്ക് ആശംസകളും ഭാവുകങ്ങളും നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments