Sunday, July 20, 2025
HomeKeralaബാബരിയുടെ മണ്ണിൽ മന്ദിരം അനീതിയാണ് .

ബാബരിയുടെ മണ്ണിൽ മന്ദിരം അനീതിയാണ് .

ഫ്രറ്റേണിറ്റി മൂവ്മെന്റ്.

മലപ്പുറം : നീതിയുടെ റിപ്പബ്ലിക് പുനസ്ഥാപിക്കുക എന്നാ തലക്കെട്ടിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു . ബാബരിയുടെ മണ്ണിൽ മന്ദിരം അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്രിൻ പറഞ്ഞു. വ്യത്യസ്ത സമുദായങ്ങളോടും സമൂഹങ്ങളോടുമുള്ള സാമൂഹ്യ കരാറാണ് ഭരണഘടന. ബാബരിയുടെ മണ്ണിൽ മന്ദിരം ഉയരുമ്പോൾ ആ സാമൂഹ്യ കരാർ തകർക്കപ്പെടുയാണ്. സാമൂഹ്യ നീതിയിൽ അടിസ്ഥാനമാക്കി ഫ്രറ്റേണിറ്റി തെരുവിൽ ഉണ്ടാവും.
ആക്റ്റീവിസ്റ്റ് ഗ്രോ വാസു,വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ആക്റ്റീവിസ്റ്റ് അഡ്വ അനൂപ് വി ആർ, അഭിഭാഷകൻ അഡ്വ പി എ പൗരൻ, അംബേദ്കറിസ്റ്റ് അനന്ദു രാജ്, സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകൻ സി കെ അബ്ദുൽ അസീസ്, ബാബുരാജ് ഭഗവതി, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ആക്റ്റീവിസ്റ്റ് റാസിഖ് റഹീം, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷമീമ സക്കീർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് സ്വാഗതാവും സാബിറ ശിഹാബ് നന്ദിയും പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments