ജോൺസൺ ചെറിയാൻ.
മാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതില്‍ 18 മില്യണ്‍ ഡോളര്‍ ജീനിന് വരുന്ന മാനഹാനിക്കും വൈകാരിക നഷ്ടത്തിനുമാണ്. ആവര്‍ത്തിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരായ ശിക്ഷ എന്ന രീതിയിലാണ് ബാക്കി 65 ലക്ഷം രൂപ.