Thursday, December 12, 2024
HomeAmericaകാലിഫോർണിയായിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച.

കാലിഫോർണിയായിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച.

ഷാജി രാമപുരം.

ലോസാഞ്ചലസ് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗവും, മുൻ സഭാ കൗൺസിൽ അംഗവുമായ   ഈശോ സാം ഉമ്മന്റെ (മാവേലിക്കര കൊച്ചുവീട്ടിൽ ) ഭാര്യ കാലിഫോർണിയായിലെ ലോസാഞ്ചലസിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച  വൈകിട്ട് 5 മുതല്‍ 9 മണിവരെ ചാറ്റ്‌സ്‌വര്‍ത്ത് വെസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍ (10824 Topanga Cyn Blvd, Chatsworth, CA 91311) വച്ച് നടത്തപ്പെടുന്നു.

സംസ്‌കാരം ജനുവരി 29 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ചാറ്റ്‌സ്‌വര്‍ത്ത് ഫോർസ്‌ക്വയർ ദേവാലയത്തിൽ (10210 Canoga Avenue, Chatsworth, CA 91311) വെച്ച്  ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക്‌ ശേഷം ഓക്ക് വുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ  (22601 Lassen Street Chatsworth, CA 91311) സംസ്‌കരിക്കും.

മുംബയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്ന മാരാമൺ  കോയിത്തോടത്തു പരേതനായ കെ.വി.കോശിയുടെയും പരേതയായ (മാരാമൺ മണലൂർ) രാജമ്മ കോശിയുടെയും മകളും, ലോസാഞ്ചലസ് സെന്റ്.ആൻഡ്രൂസ്  മാർത്തോമ്മ ഇടവകാംഗവുമാണ് അന്തരിച്ച മേരി ഉമ്മൻ.

മക്കൾ: ഷോൺ ശാമുവേൽ ഉമ്മൻ (ഹ്യുസ്റ്റൺ), സ്റ്റീവ് കോശി ഉമ്മൻ (ഡാളസ്).

മരുമകൾ: പ്രിൻസി സുസൻ ജേക്കബ്.

കൊച്ചുമക്കൾ : തിയാ മേരി ശാമുവേൽ, സേറ സൂസൻ ശാമുവേൽ, ഐസായ സാം ഉമ്മൻ.

സഹോദരൻ: ജോർജ് വർഗീസ് (ലോസാഞ്ചലസ്)

മേരി ഉമ്മന്റെ നിര്യാണത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിനു വേണ്ടി ഭദ്രാസന സെക്രട്ടറി റവ.ജോർജ്  എബ്രഹാം,  ട്രഷറാർ  ജോർജ് ബാബു, കൗൺസിൽ അംഗങ്ങൾ എന്നിവർ  അനുശോചനം  രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾ Http://maryoommen.creativedigitalvision.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments