ജിനേഷ് തമ്പി .
ടാമ്പ ഫ്ലോറിഡയിൽ കമ്മ്യൂണിറ്റി നേതാക്കൾ , WMC അംഗങ്ങൾ ഉൾപ്പെടെ സാമൂഹിക , സാംസ്‌കാരിക , കലാ രംഗത്തെ പ്രമുഖരുൾപ്പെടെ 250-ലധികം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഹോളിഡേ മിക്സർ ഇവന്റ് WMC ഫ്ലോറിഡ പ്രൈം പ്രൊവിൻസ്
ലോജിസ്റ്റിക്സ്, മാനേജ്മെന്റ് മേഖലയിൽ പതിനഞ്ചിലധികം ഹൈസ്കൂൾ വോളന്റിയർമാർ തികഞ്ഞ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു ഹോളിഡേ മിക്സർ പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു
ഹോളിഡേ മിക്സർ പ്രോഗ്രാമിൽ ഡോ. ഷിബു സാമുവൽ (ഗ്ലോബൽ ജോയിന്റ് ട്രഷറർ), ഡോ തങ്കം അരവിന്ദ് (ഗ്ലോബൽ വി.പി, അമേരിക്ക), ജോമി ജോർജ് (അറ്റ്ലാന്റ പ്രൊവിൻസ് പ്രസിഡണ്ട് ) എന്നിവർ സജീവ സാന്നിധ്യമായിരുന്നു . വർണപ്പകിട്ടാർന്ന നീല, പച്ച, പർപ്പിൾ നിറങ്ങളിൽ വർണശബളമായ വസ്ത്രങ്ങളിലാണ് അതിഥികൾ പ്രോഗ്രാമിൽ പങ്കെടുത്തത്.
മൂന്ന് തലമുറകളുടെ സ്ത്രീകൾ ഉൾപ്പെടുന്ന മയിൽ-തീം ഫാഷൻ ഷോ,
, ഇൻഡോ-അമേരിക്കൻ നൃത്ത സംഗീത പ്രകടനങ്ങൾ, മുതിർന്നവരെയും കുട്ടികളെയും ഉൾക്കൊള്ളിച്ച ഗെയിമുകൾ
എന്നിവയായിരുന്നു എന്റർടൈൻമെന്റ് പരിപാടിയുടെ ഹൈലൈറ്സ്
റാഫിൾ വിജയികൾക്കുള്ള സമ്മാന ഹാംപറുകൾ, മനോഹരമായ ഇറ്റാലിയൻ ഡിന്നർ സ്‌പ്രെഡ്, തകർപ്പൻ ഡിജെ ഡാൻസ് എന്നിവക്ക് ശേഷം WMC ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടിക്ക് തിരശീല വീണു
വൻ വിജയമായ ഹോളിഡേ മിക്സർ പരിപാടിക്ക് ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ആതിഥേയത്വം വഹിച്ചതിലുള്ള അഭിമാനവും , പരിപാടിയുടെ വിജയത്തിന് നേതൃത്വം കൊടുത്ത എല്ലാവർക്കുമുള്ള നന്ദിയും പ്രകാശിപ്പിച്ചു പ്രസിഡന്റ് ബ്ലെസൻ മണ്ണിൽ സംസാരിച്ചു . നമ്മുടെ മലയാളി സമൂഹത്തെ ഒന്നിച്ചുകൊണ്ടുവരുന്ന ഇത്തരം പരിപാടികളുമായി WMC ഇനിയും മുന്നോട്ടു വരുമെന്നും അദ്ദേഹം അറിയിച്ചു .
അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ ഫ്ലോറിഡ പ്രൈം പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസൻ മണ്ണിലിന്റെ നേതൃത്വത്തിൽ വിജയകരമായി ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചതിലുള്ള അഭിനന്ദനങ്ങൾ അറിയിച്ചു
വേൾഡ് മലയാളി കൗൺസിൽ, ഫ്ലോറിഡ പ്രൈം പ്രൊവിൻസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.wmcfloridaprime.com സന്ദർശിക്കുക.