ഷാജി രാമപുരം .
ഡാളസ് : തേവലക്കര കൈതവിളയിൽ വൈദ്യൻ കുടുംബാംഗം തോപ്പിൽ തെക്കതിൽ ടി.ജേക്കബ് വൈദ്യൻ (കുഞ്ഞുമോൻ 78) ഡാളസിൽ നിര്യാതനായി.
ഭാര്യ : തോട്ടക്കാട് പള്ളികുന്നേൽ മേരിക്കുട്ടി ജേക്കബ്.
മക്കൾ : ഫിലിപ്പ് വൈദ്യൻ, ജോൺ വൈദ്യൻ, ലീന മെറിൻ (എല്ലാവരും ഡാളസിൽ).
മരുമക്കൾ : കരുനാഗപ്പള്ളി കിഴക്കേ പള്ളത്ത് ആനി ജേക്കബ്, കാർത്തികപ്പള്ളി ആലുംമ്മൂട്ടിൽ സ്മിത ജോൺ, എരുമേലി മാംമ്പറ്റയിൽ മെറിൻ ശാമൂവേൽ.
കൊച്ചുമക്കൾ : ആരോൺ വൈദ്യൻ, അഭിഷേക് വൈദ്യൻ, ആകാശ് വൈദ്യൻ, അമേയ ജോൺ, എബൻ ശാമൂവേൽ, എലൻ ശാമൂവേൽ, എലിസ ശാമുവേൽ.
സഹോദരങ്ങൾ: പരേതരായ ജോർജ് വൈദ്യൻ, തോമസ് വൈദ്യൻ, കുഞ്ചാണ്ടി വൈദ്യൻ, ഉമ്മൂമ്മൻ വൈദ്യൻ.
സഹോദരി കുമ്പനാട് വെള്ളിക്കര റാഹേലമ്മ ജോൺ.
പൊതുദർശനം ജനുവരി 20 ശനിയാഴ്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 മണി വരെ ഡാളസ് കാരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007).
സംസ്കാരം ജനുവരി 21 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.