Sunday, December 1, 2024
HomeAmericaസ്വർഗ്ഗസ്ഥ പിതാവിന്റെ കതിരായി ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തു,റവ അബ്രഹാം തോമസ് .

സ്വർഗ്ഗസ്ഥ പിതാവിന്റെ കതിരായി ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തു,റവ അബ്രഹാം തോമസ് .

പി പി ചെറിയാൻ.

ഡാളസ് :സ്വർഗ്ഗസ്ഥ  പിതാവിന്റെ വെളിച്ചമായി മാത്രമല്ല ,കതിരായികൂടി  ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തുവെന്നും,മനുഷ്യന്റെ ഏറ്റവും വലിയ ജഡീക  ആവശ്യം എന്തെന്ന്  ദൈവത്തിനു നന്നായി അറിയാമായിരുന്നുവെന്നും അതിനു പരിഹാരം കണ്ടെത്തുന്നതിനാണ് തന്റെ ഏക ജാതനയ ക്രിസ്തുവിനെ  ലോകത്തിനു  കതിരായി നൽകിയതെന്നും റവ .എബ്രഹാം തോമസ് പറഞ്ഞു

ക്രിസ്തു ലോകത്തിലേക്കു ഒരു കതിരായി ഇറങ്ങിവന്നപ്പോൾ ആ കതിർ പതിരായില്ല,പകരം ആ കതിർ കുത്തപെട്ടു,മെതിക്കപെട്ടു,കൊഴിക്കപ്പെട്ടു,ഉണക്കപെട്ടു ,കുഴക്കപ്പെട്ടു പിന്നീട് ഒരു വലിയ അപ്പമായി മാറി ,ആ വലിയ അപ്പം തന്റെ ഉള്ളംകരത്തിൽ ഉയർത്തിക്കൊണ്ടു “വാങ്ങി ഭക്ഷിപ്പിൻ  ഇതു നിങ്ങള്കുവേണ്ടി ഞാൻ നൽകുന്ന ജീവന്റെ അപ്പമാണ്. വാഴ്ത്തി വിഭജിച്ചു തന്റെ ശിഷ്യന്മാർക്കു നൽകി കൊണ്ട് “ഞാൻ വരുവോളം ഇത്‌ എന്റെ ഓർമക്കായി ചെയ്‍വിൻ എന്ന്  ക്രിസ്തു അരുൾ ചെയ്തു”. ജഡീക സുഖങ്ങൾ മതിവരുവോളം ആസ്വദിച്ചുകൊണ്ട്  ഈ ലോകത്തിൽ നാം ജീവിക്കുമ്പോൾ ചളിക്കുണ്ടിൽ വളരുന്നു താമരക്കു അതിന്റെ സൗന്ദര്യം കാത്തുസൂക്ഷികുന്നതിനും മറ്റുള്ളവരെ തന്നിലേക്കു ആകര്ഷിക്കുന്നതിനും എപ്രകാരം കഴിയുന്നുവോ അപ്രകാരം ജീവിത സൗന്ദ് ര്യം  കാത്തു സൂക്ഷിക്കുവാൻ നാം ജാഗൃത പുലർത്തേണ്ടതാണ്. ആവശ്യങ്ങൾ ,അന്വേഷണമാണ് അത്  യഹോവ അറിയുന്ന ആവശ്യമാണ്,അന്വേഷണമാണ് പുലർത്തലിന്റെ അടിസ്ഥാനം,ചളി ആകാത്തതാണ്  താമരയുടെ സൗനര്യം എന്നും നാം സദാ ഓർമ്മിക്കണമെന്നും അച്ചൻ കൂട്ടിച്ചേർത്തു.

ജനുവരി 13 ശനിയാഴ്ച രാവിലെ 10 മണിക്ക് സെഹിയോൻ മാർത്തോമാ ചർച്ചിൽ ചേർന്ന മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം സെന്റർ മീറ്റിംഗിൽ മത്തായിയുടെ സുവിശേഷത്തെ അധികരിച്ചു ധ്യാന  പ്രസംഗം നടത്തുകയായിരുന്നു എഫ്.ബി എം.ടി.സി അസി. വികാരി, റവ.എബ്രഹാം തോമസ് പാണ്ടനാട്.

പാരിഷ് മിഷൻ സെന്റർ പ്രസിഡന്റും  ഡാളസ് മാർത്തോമാ ചര്ച്ച വികാരിയുമായ റവ. വൈ അലക്സ് അച്ചൻ അധ്യക്ഷതയ്യിൽ ചേർന്ന സമ്മേളനത്തിൽ   സെന്റ് പോൾസ് മാർത്തോമാ ചർച്ച വികാരി റവ ഷൈജു സി ജോയ് അച്ചൻ പ്രാരംഭ പ്രാർത്ഥന നടത്തി, സെഹിയോൻ മാർത്തോമാ കോയർ ഗാന ശ്രുഷൂകക്കു നേത്ര്വത്വം നൽകി.സെഹിയോൻ ചർച്ച് ഇടവക മിഷൻ സെക്രട്ടറി പൊന്നമ്മ ചാക്കോ സ്വാഗതം ആശംസിച്ചു .  റവ. വൈ അലക്സ് അച്ചൻ അധ്യക്ഷ പ്രസംഗം നടത്തി. മധ്യസ്ഥ പ്രാർത്ഥനക്കു രാജൻകുഞ്ഞ് സി ജോർജ്,( സെന്റ് പോൾസ് മാർത്തോമാ ചർച്ച് ) ജെസ്സി വർഗീസ്(കരോൾട്ടൺ ചർച്ചു)  ലിസി വർഗീസ് (ഫാർമേഴ്‌സ് ബ്രാഞ്ച് ചര്ച്ച) എന്നിവർ നേത്ര്വത്വം നൽകി .സെന്റർ സെക്രട്ടറി  അലക്സ് കോശി നന്ദി പറഞ്ഞു . സെഹിയോൻ മാർത്തോമാ ഇടവക വികാരി ജോബി ജോൺ അച്ചന്റെ സമാപന പ്രാർത്ഥനക്കും , ആശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു.പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു .കാരോൾട്ടൻ മാർത്തോമാ ചർച്ച വികാരി റവ ഷിബി എബ്രഹാം , ദദ്രാസന കൌൺസിൽ അംഗം ഷാജി രാമപുരം തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments