ജോൺസൺ ചെറിയാൻ.
വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി പെണ്‍കുട്ടി. ബ്രിട്ടണിൽ നിന്നുള്ള 16കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.