Saturday, November 30, 2024
HomeNewsഇറാനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നൂറുകടന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍.

ഇറാനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നൂറുകടന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍.

ജോൺസൺ ചെറിയാൻ.

ഇതുവരെ 103 പേര്‍ മരണപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 170ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഇറാന്റെ ദേശീയ ആരോഗ്യ വിഭാഗം അറിയിക്കുന്നത്. കെര്‍മന്‍ പ്രവിശ്യയിലുണ്ടായത് ഭീകരാക്രമണമാണെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഖാസിം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശവകുടീരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു രണ്ടാം സ്‌ഫോടനം. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ ഐആര്‍ജിസി( ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോപ്‌സ്) തലവനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷിക ദിനത്തിലാണ് സ്‌ഫോടനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments