ജോൺസൺ ചെറിയാൻ.
ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ അവസാനത്തെ ആല്‍ബമായേക്കാമെന്ന് അവര്‍ പറയുന്നത്. ഇനി സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്‌ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന കൂട്ടിച്ചേര്‍ത്തു. അതായത് സംഗീതത്തേക്കാള്‍ താന്‍ ഇനി അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന വ്യക്തമാക്കിയിരിക്കുന്നത്.