ജോൺസൺ ചെറിയാൻ.
ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പാണ്ടിക്കാട് തുവ്വൂര്‍ കുഴിയംകുത്ത് മദ്രസക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്‌മാന്‍ (78) ആണ് മരിച്ചത്. സെപ്തംബര്‍ 19 നാണ് ഇവര്‍ ഉംറ കര്‍മത്തിനായി മക്കയിലെത്തിയത്. ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി ഒക്ടോബര്‍ 28 ന് നാട്ടിലേക്ക് തിരിച്ചു പോവാനിരിക്കെ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ ചികിത്സക്കായി ഇദ്ദേഹത്തെ അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.