ഫ്രറ്റേണിറ്റി മൂവ്മെന്റ്.
മലപ്പുറം :കേരളത്തിൽ ജാതി സെൻസസ് ഉടനെ നടപ്പിലാക്കുക എന്ന വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സായാഹ്നവും ചർച്ച സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുദേഷ് എം രഘു ഉദ്ഘാടനം നിർവഹിച്ചു
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അൻവർ സലാഹുദ്ധീൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.ഫ്രറ്റേണിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റ് സുന്ദുസ് മഹമൂദ് സ്വാഗതവും വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അഫ്സൽ നന്ദിയും പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ വൈസ് പ്രസിഡന്റ് ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോട് എന്നിവർ നേതൃത്വം നൽകി