ജോൺസൺ ചെറിയാൻ.
കര്‍ണാടകയില്‍ മകന്‍ ഒളിച്ചോടിയതിന് മാതാവിനെ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചതിനുശേഷം കെട്ടിയിട്ട് മര്‍ദിച്ച് ക്രൂരത. കര്‍ണാടകയിലെ ബെലഗാവിലാണ് സംഭവം. മകന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മാതാവിനെ ആക്രമിച്ചത്. ഞായറാഴ്ച നടന്ന സംഭവം ഇന്നാണ് പുറംലോകം അറിയുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് പെണ്‍കുട്ടിയും യുവാവും ഒളിച്ചോടിയത്. മര്‍ദനത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ തുടരുകയാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടേഴ്‌സ് വ്യക്തമാക്കി.