ജോൺസൺ ചെറിയാൻ.
ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്. ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാകും അദ്ദേഹത്തിന്റെ പഠനകേന്ദ്രം.സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ഒരുങ്ങുന്നത്. പഠിക്കണമെന്ന് പറഞ്ഞുതരാനൊന്നും പണ്ട് ആളുണ്ടായിരുന്നില്ല. ഇപ്പോൾ പഠിക്കാൻ കൊതിയുണ്ട്, സിനിമയിൽവന്ന് വലിയ ആളുകളുമായി ഇടപെട്ടപ്പോഴാണ് പഠിക്കാത്തതിന്റെ കുറവ് അനുഭവപ്പെട്ടതെന്നും ഇന്ദ്രൻസ് പറഞ്ഞു.