ജോൺസൺ ചെറിയാൻ.
രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. മോഷണശ്രമത്തിനിടെ 16-കാരൻ 18-കാരനെ കുത്തിക്കൊന്നു. പ്രതി ഇരയെ 60 തവണ കുത്തിയെന്നാണ് റിപ്പോർട്ടുകൾ. ക്രൂര കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന് മുകളിൽ രക്തം പുരണ്ട കത്തിയുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിലുള്ള ജന്ത മസ്ദൂർ കോളനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതി ആദ്യം ഇരയെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം 60 തവണ കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.