Tuesday, December 3, 2024
HomeIndiaപെൺകുട്ടിയെ ശല്യം ചെയ്തു പൊലീസുകാരനെ ഓടിച്ചിട്ടടിച്ച് ജനക്കൂട്ടം.

പെൺകുട്ടിയെ ശല്യം ചെയ്തു പൊലീസുകാരനെ ഓടിച്ചിട്ടടിച്ച് ജനക്കൂട്ടം.

ജോൺസൺ ചെറിയാൻ.

മദ്യ ലഹരിയിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിൽ കൈകാര്യം ചെയ്ത് ജനക്കൂട്ടം. ബീഹാറിലെ പട്നയിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ (എഎസ്‌ഐ) ജനക്കൂട്ടം ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഷേർ സിംഗിനാണ് മർദനമേറ്റത്. ജോലിക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ അനുചിതമായി സ്പർശിക്കുകയായിരുന്നു. സംഭവം അപ്പോൾ തന്നെ പെൺകുട്ടി വീട്ടുകാരോട് പറയുകയും, വീട്ടുകാർ ബഹളം വച്ചപ്പോൾ നാട്ടുകാർ ചേർന്ന് കുറ്റാരോപിതനായ പൊലീസുകാരനെ മർദിക്കുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments