പി പി ചെറിയാൻ.
ഡാലസ് :കാർ മോഷ്ടിക്കുന്നത് ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിനെ തിരിച്ചറിയാൻ ഡാളസ് പോലീസിന് പൊതു ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.ഡാലസ് പോലീസ് വളരെ വ്യക്തമായ കാർ കവർച്ചയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട് .
ഈ മനുഷ്യനെ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? ഇയാൾ ഒരു ബാങ്കിൽ നിന്ന് ഇരയെ പിന്തുടരുകയും ഇരയുടെ കാറിൽ അതിക്രമിച്ച് കയറുകയുമായിരുന്നുവെന്ന് ഡാലസ് പോലീസ് പറയുന്നു. ക്യാമറയിൽ എല്ലാം വ്യക്തമായി പതിഞ്ഞത് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല
നവംബർ 8 ന് രാവിലെ 10 മണിയോടെ അന്തർസംസ്ഥാന 35 ന് സമീപമുള്ള റോയൽ ലെയ്‌നിലെ ഒരു ബിസിനസ്സിന് പുറത്ത് കാർ പാർക്ക് ചെയ്തിരിക്കെയാണ് സംഭവം .ബാങ്കിൽ നിന്ന് പാർക്കിംഗ് സ്ഥലത്തേക്ക് മോഷ്ടാവ് ഇരയെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചാരനിറത്തിലുള്ള ഹ്യുണ്ടായ് ടസ്‌കാൻ കാറിൽ നിന്ന് അയാൾ ഇറങ്ങുന്നതും ഇരയുടെ കാറിലെ ചില്ല് തകർത്ത് എന്തോ മോഷ്ടിക്കുന്നതും വീഡിയോ കാണിക്കുന്നു.മോഷ്ടാവിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ഡാളസ് പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.