Tuesday, December 3, 2024
HomeAmericaഹൂസ്റ്റണിൽ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കരുതുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ഹൂസ്റ്റണിൽ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കരുതുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

പി പി ചെറിയാൻ.

ഓസ്റ്റൺ – വടക്കുപടിഞ്ഞാറൻ ഹൂസ്റ്റൺ ബയൂവിന് സമീപം നായയുടെ ആക്രമണത്തിന് ഇരയായതായി  വിശ്വസിക്കപ്പെടുന്ന 79 കാരിയായ സൗ എൻഗുയെന്ന  സ്ത്രീയുടെ  മൃതദേഹം കണ്ടെത്തിയാതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

.ഇവർ സാധാരണയായി നടക്കാൻ പോകാറുണ്ടെന്നും ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടക്കാൻ പോയിരുന്നുവെന്നും  എന്നാൽ പിന്നീട് തിരിച്ചെത്തിയില്ലെന്നും അവരുടെ കുടുംബം പറഞ്ഞു. അവർ മടങ്ങിവരാഞ്ഞപ്പോൾ മക്കൾ അന്വേഷിച്ചു.അവരുടെ അയൽപക്കത്തിനടുത്തുള്ള ഒരു ബന്ധുവാണ് അവരു ടെ മൃതദേഹം കണ്ടെത്തിയത്, മൃതദേഹത്തിൽ  ഒന്നിലധികം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു.

പ്രദേശത്തെ  വീടുകളിൽ നിന്ന് നായ്ക്കൾ ഇടയ്ക്കിടെ രക്ഷപ്പെടുമെന്നും ഇത് സാധാരണ സംഭവമാണെന്നും അയൽവാസികൾ  പറഞ്ഞു. ബുധനാഴ്ച നടക്കുമ്പോൾ നായ്ക്കളെ ശ്രദ്ധിക്കാൻ  ഇരയോട് പറഞ്ഞിരുന്നതായി അയൽവാസി പറഞ്ഞു.”കാട്ടുനായ്ക്കൾ കാരണം ഞങ്ങൾക്ക് ഒരു ജീവൻ നഷ്ടപ്പെട്ടു.”ഒരു അയൽക്കാരൻ പറഞ്ഞു

ഇവിടെ അലഞ്ഞു നടന്നിരുന്ന ഏഴ് നായ്ക്കളെ  കീഴടക്കിയതായി അനിമൽ കൺട്രോൾ മേൽനോട്ടം വഹിക്കുന്ന ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് പറഞ്ഞു.
സൗവിന്റെ മരണം അന്വേഷണത്തിലാണെന്നും പോസ്റ്റ്‌മോർട്ടം നടത്തിയാൽ മരണകാരണം കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter
Sunnyvale,Dallas
PH:214 450 4107
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments