Monday, December 2, 2024
HomeNew Yorkന്യൂ ഹാംഷെയർ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലിൽ വെടിവെപ്പ് - വെടിവെച്ചയാൾ ഉൾപ്പെടെ നിരവധി പേർ മരിച്ചുവെന്നു...

ന്യൂ ഹാംഷെയർ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലിൽ വെടിവെപ്പ് – വെടിവെച്ചയാൾ ഉൾപ്പെടെ നിരവധി പേർ മരിച്ചുവെന്നു സംശയിക്കുന്നതായി പോലീസ് .

പി പി ചെറിയാൻ.

കോൺകോർഡ്: ന്യൂ ഹാംഷെയർ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലിൽ നിരവധി പേർക്ക് വെടിയേറ്റതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട അലേർട്ടിൽ “ഒന്നിലധികം ഇരകൾ” ഉണ്ടെന്നും വെടിവെച്ചുവെന്നു സംശയിക്കുന്നയാൾ മരിച്ചെന്നും സംസ്ഥാന പോലീസ് അറിയിച്ചു.ഇരകളുടെ എണ്ണം ഉടൻ വ്യക്തമായിട്ടില്ല.കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമല്ല.

ന്യൂ ഹാംഷെയർ ഹോസ്പിറ്റൽ സുരക്ഷിതവും ഇൻപേഷ്യന്റ് സൈക്യാട്രിക് ആശുപത്രിയാണ്. എല്ലാ സന്ദർശകരും മെറ്റൽ ഡിറ്റക്ടറുകൾ വഴി പോകണമെന്നതാണ്  ആശുപത്രിയിലെ സ്റ്റാൻഡേർഡ് നടപടിക്രമം.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്തെ റോഡുകൾ തടഞ്ഞതായും  കൂടുതൽ പോലീസ് സ്ഥലത്തു  എത്തിയതായും ന്യൂ ഹാംഷെയർ ഹോംലാൻഡ് സെക്യൂരിറ്റി ഏകദേശം 4:45 ന് പ്രഖ്യാപിച്ചു.
.
ന്യൂ ഹാംഷെയർ ഹോസ്പിറ്റൽ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന മാനസികരോഗാശുപത്രിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments